15
Aug 2022
Fri
15 Aug 2022 Fri

സ്റ്റാൻഡപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കെതിരേ നിരന്തരം ഭീഷണി മുഴക്കുന്ന ബിജെപി എംഎൽഎ ടി രാജാ സിങ്ങിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിൽ ഷോ അവതരിപ്പിക്കാൻ മുനവ്വർ ഫാറൂഖിയെ അനുവദിക്കില്ലെന്നും വന്നാൽ ആക്രമിക്കാൻ പരിപാടി നടത്തുന്ന വേദി ചാമ്പലാക്കാനും ഇയാൾ നേരത്തേ പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പരിപാടിയുടെ അന്ന് എന്ത് സംഭവിച്ചാലും അതിനു കാരണം സംസ്ഥാന സർക്കാരും തെലങ്കാന പൊലീസുമായിരിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കുകയുണ്ടായി. മുനവ്വർ ഫാറൂഖിയുടെ സ്റ്റാൻഡ്പ് കോമഡി നടക്കേണ്ട വേദിയിലേക്ക് ഇന്നു രാവിലെ എത്താൻ ശ്രമിച്ച എംഎൽഎയെ കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. 

 

ഈ വർഷം ജനുവരിയിൽ ഹൈദരാബാദിൽ പ്രഖ്യാപിച്ചിരുന്ന മുനവ്വർ ഫാറൂഖിയുടെ പരിപാടിക്കു നേരേ ബിജെപി ഭീഷണി ഉയർന്നിരുന്നു. കോവിഡ് വ്യാപനം മൂലം മാറ്റിവച്ച ഈ പരിപാടിയാണ് ആ​ഗസ്ത് 20ന് ഹൈദരാബാദിൽ നടക്കുക. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക