09
Jul 2023
Tue
09 Jul 2023 Tue

കൊല്‍ക്കത്ത: ബിജെപി എംഎല്‍എ ഹൃദയസ്തംഭനം മൂലം മരിച്ചു. പശ്ചിമബംഗാളിലെ ജല്‍പൈഗുരി നിയമസഭാ മണ്ഡലം എംഎല്‍എ ആയ ബിഷ്ണു പദ റായ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സംബന്ധിക്കാനായി ഞായറാഴ്ച കൊല്‍ക്കത്തയിലെത്തിയ ബിഷ്ണു പദ റായിക്ക് നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ മിതാലി റോയിയെ പരാജയപ്പെടുത്തിയാണ് ബിഷ്ണു പദ റായി നിയമസഭയിലെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക