01
Dec 2023
Mon
01 Dec 2023 Mon

ജ​യ്പൂർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ വഴിയോര മാംസാഹാര വിൽപ്പനശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി ബിജെപി എംഎൽഎ. ഹ​വാ​മ​ഹ​ലി​ൽ നി​ന്ന് വിജയിച്ച ബി​ജെ​പിയുടെ നിയുക്ത എംഎൽഎ ബ​ൽ​മു​കു​ന്ദ് ആ​ചാ​ര്യയാണ് വിവാദ നിർദേശം നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോ​ഡി​ന് സ​മീ​പ​മു​ള്ള എ​ല്ലാ നോ​ൺ വെ​ജ് ക​ട​ക​ളും വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടയ്​ക്ക​ണ​മെ​ന്ന് ബ​ൽ​മു​കു​ന്ദ് ആ​ചാ​ര്യ ഉദ്യോ​ഗസ്ഥനെ ഫോണിൽ വിളിച്ചു നിർദേശം നൽകുന്ന വീഡിയോയും പുറത്തുവന്നു. നോ​ൺ വെ​ജ് ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന എ​ല്ലാ ക​ട​ക​ളും അ​ട​യ്ക്കാ​നാണ് ഇയാൾ നിർദേശിച്ചത്. ക​ട​ക​ൾ ഒ​ഴി​പ്പി​ച്ച​തി​ൻറെ റി​പോർ​ട്ട് വൈ​കു​ന്നേ​ര​ത്തി​ന​കം ത​നിക്ക് ന​ൽ​ക​ണ​മെ​ന്നും നിയുക്ത എംഎൽഎ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ൻറെ ആ​ർ ​ആ​ർ തി​വാ​രി​യെ 600 വോ​ട്ടു​ക​ൾ​ക്ക് ബ​ൽ​മു​കു​ന്ദ് ആ​ചാ​ര്യ പരാജയപ്പെടുത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക