ജയ് ഹിന്ദുരാഷ്ട്ര മുദ്രാവാക്യമുയര്‍ത്തി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംപി ഛത്രപാല്‍ സിങ് ഗംഗവാര്‍. ബിജെപി എംപിയുടെ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഛത്രപാല്‍ സിങ് ഗംഗവാറിന്റെ പ്രസ്താവന ഭരണഘടനവിരുദ്ധമാണെന്ന് ഇന്ത്യാ മുന്നണിയിലെ എംപിമാര്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ബിജെപി എംപിയുടെ നടപടിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
|
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീന്‍, തക്ബീര്‍, അല്ലാഹു അക്ബര്‍ മുദ്രാവാക്യ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഉവൈസി സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ ബിജെപി എംപിമാര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയതിനു മറുപടിയായിട്ടായിരുന്നു എഐഎംഐഎം നേതാവിന്റെ നടപടി.
ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് ക്രമക്കേട് കണ്ടെത്തിയ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനിടെയാണ് ബിജെപി എംപി ജയ് ഹിന്ദുരാഷ്ട്ര മുദ്രാവാക്യം ഉയര്‍ത്തിയത്.
വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയാല്‍ ഭരണഘടന തിരുത്തിയെഴുതുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും കേവലഭൂരിപക്ഷത്തിലെത്താന്‍ സാധിക്കാതെ പോയ പാര്‍ട്ടി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ജെഡിയുവിന്റെയും ടിഡിപിയുടെയും പിന്തുണയാണ് എന്‍ഡിഎയ്ക്ക് മൂന്നാം തവണയും അധികാരത്തിലെത്താന്‍ സഹായിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





