 
                    സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അംബേദ്കര്‍ പ്രതിമയില്‍ ഹാരമണിയിക്കാന്‍ ബിജെപി എംപി തിരഞ്ഞെടുത്തത് ഹൈഡ്രോളിക് ക്രെയിന്‍. ഏതാനും സെക്കന്‍ഡ് സമയത്തേക്ക് ക്രെയിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ക്രെയിന്‍ ഓപറേറ്ററെ വിളിച്ചുവരുത്തി തല്ലി ദേഷ്യം തീര്‍ക്കുകയും ചെയ്തു എംപി. മധ്യപ്രദേശിലെ സെമരിയ ചൗക്കിലാണ് സംഭവം. ബിജെപി എംപി ഗണേഷ് സിങ് ആണ് പൊതുമധ്യത്തില്‍ വച്ച് ഓപറേറ്ററെ തല്ലിയത്.
|  | 
 | 
പട്ടേല്‍ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി റണ്‍ ഫോര്‍ യൂനിറ്റി എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രെയിന്‍ ബക്കറ്റില്‍ കയറി എംപി അംബേദ്കര്‍ പ്രതിമയില്‍ ഹാരമണിയിച്ചത്. എംപിയെ തിരിച്ചിറക്കുന്നതിനിടെയാണ് ഏതാനും സെക്കന്‍ഡുകള്‍ ക്രെയിന്‍ നിന്നു പോയത്. ഒടുവില്‍ താഴേക്ക് ഇറക്കിയതോടെ ഗണേഷ് സിങ്ങ് ക്രെയിന്‍ ഓപറേറ്ററായ മുനിസിപ്പല്‍ ജീവനക്കാരന്‍ ഗണേഷ് കുശ്വഹയുടെ മുഖത്തടിക്കുകയായിരുന്നു.
 
                                 
                            

 
                                 
                                 
                                
 
                                     
                                     
                        
 
                         
                        
 
                         
                         
                        