17
Mar 2024
Fri
17 Mar 2024 Fri
bjp national leaders visits s rajendran s home to invite him to party

വിവിധ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ ബിജെപിയിലെത്തിക്കുന്ന അടവുനയം തുടരുന്നു. കോണ്‍ഗ്രസ് വിട്ട് പദ്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയ ശേഷം സിപിഐഎം നേതാവിനു വേണ്ടി ബിജെപിയുടെ തിരക്കിട്ട നീക്കം.(bjp national leaders visits s rajendran s home to invite him to party)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ബിജെപി ദേശീയ നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതും പി കെ കൃഷ്ണദാസ് അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഫോണില്‍ സംസാരിച്ചതായും എസ് രാജേന്ദ്രന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

നിലവിലെ ദേവികുളം എംഎല്‍എ എ രാജയ്ക്കെതിരേ പ്രവര്‍ത്തിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുമായി അസ്വാരസ്യത്തിലായ രാജേന്ദ്രനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമം ഇതോടെ ശക്തമാവുകയായിരുന്നു.

ജനുവരിയില്‍ എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ താന്‍ കണ്ടിരുന്നുവെന്നും പാര്‍ട്ടിയില്‍ തുടരണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കിയ രാജേന്ദ്രന്‍ തന്റെ സസ്പെന്‍ഷനില്‍ ഇതുവരെ തീരുമാനം ആകാത്തതില്‍ അതൃപ്തനാണെന്നും പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് മൂലമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതെന്നാണ് വിവരം. പല പാര്‍ട്ടികളും താനുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ സിപിഐഎം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ നീതി ലഭ്യമാക്കാത്തയാളിനെ വീണ്ടും വീണ്ടും ശിക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക