അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചുനീക്കിയ ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് രാജ്യവ്യാപകമായി ബൂത്ത് തലത്തിൽ വലിയ സ്ക്രീനുകളിൽ ലൈവായി സംപ്രേഷണം ചെയ്യാൻ ബിജെപി നിർദേശം. പൊതുജനങ്ങൾക്ക് പ്രതിഷ്ഠാചടങ്ങ് കാണുന്നതിന് അവസരമൊരുക്കാനാണ് നടപടിയെന്ന് ബിജെപി പറയുന്നു.
|
ജനുവരി 22നാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ സ്ഥാപിക്കുന്നത്. കർണാടകയിലെ ശിൽപി അരുൺ യോഗി രാജ് ആണ് ഈ പ്രതിഷ്ഠ തയ്യാറാക്കിയത്. 10000നും 15000നും ഇടയിൽ ആളുകൾക്കാണ് ക്ഷേത്രത്തിൽ അന്നേദിവസം സൗകര്യം ഒരുക്കിയിരിക്കുന്നതെന്നാണ് ശ്രീ രാമജന്മഭൂമി ട്രസ്റ്റ് പറയുന്നത്.
1992 ഡിസംബർ ആറിനായിരുന്നു ബാബരി മസ്ജിദ് കർസേവകർ പൊളിച്ചുനീക്കിയത്. 2019 നവംബർ 9നാണ് പള്ളി നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ സുപ്രിംകോടതിയുടെ അഞ്ചംഗ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





