31
Jun 2024
Fri
31 Jun 2024 Fri
BJP ruled VMC takes action against newely elected MP Yusuf Pathan

പശ്ചിമബംഗാളിലെ ബഹറാന്‍പൂറില്‍ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയെ അട്ടിമറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താനെതിരേ നടപടിയുടെ ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍. കോര്‍പറേഷന്റെ ഭൂമി കൈയേറിയെന്നാരോപിച്ച് യൂസുഫ് പത്താന്‍ എംപിക്ക് കോര്‍പറേഷന്റെ നോട്ടിസ് കൈമാറി. ബിജെപി മുന്‍ കോര്‍പറേറ്റര്‍ വിജയ് പവാറാണ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രിയാണ് വിഷയം വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. ജൂണ്‍ ആറിന് യൂസുഫിന് നോട്ടിസ് കൈമാറിയിട്ടുണ്ടെന്ന് ശീതള്‍ പറഞ്ഞു. 2012ല്‍ യൂസുഫ് പത്താന് ഭൂമി വില്‍ക്കാനുള്ള കോര്‍പറേഷന്റെ ആലോചന സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചുവെന്നും എന്നാല്‍ ഈ ഭൂമി യൂസുഫ് പത്താന്‍ എംപി ഇപ്പോള്‍ മതില്‍കെട്ടി തിരിച്ചെടുത്തിരിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂസുഫ് പത്താന്റെ വീട് നിര്‍മാണത്തിലിരുന്ന സമയത്താണ് 2012ല്‍ താരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതും തന്റെ വീടിനോടു ചേര്‍ന്നു കിടപ്പുള്ളതുമായ താമസസ്ഥലം ചതുരശ്ര മീറ്ററിന് 57000 രൂപ വീതം വിലയ്ക്കു തീറുവാങ്ങാമെന്നറിയിച്ചതെന്നും ഈ വിഷയം കോര്‍പറേഷന്‍ ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്നും ബിജെപി നേതാവ് പറയുന്നു. എന്നാല്‍ കോര്‍പറേഷന്‍ ജനറല്‍ ബോര്‍ഡ് യോഗം പാസാക്കിയ തീരുമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്തിടെ യൂസുഫ് പത്താന്‍ ഈ ഭൂമി ചുറ്റുമതില്‍ കെട്ടിയെടുത്തത് ശ്രദ്ധയില്‍പെട്ടതോടെ താന്‍ വിഷയം കോര്‍പറേഷനില്‍ ഉന്നയിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. ചുറ്റുമതില്‍ പൊളിച്ച് കൈയേറ്റമൊഴിഞ്ഞില്ലെങ്കില്‍ യൂസുഫ് പത്താനെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്ന് വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

അതേസമയം ഇതുമായി ബന്ധപ്പെട്ട യൂസുഫ് പത്താന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക