ആര്‍എസ്എസ് ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച് ബിജെപി വനിതാ നേതാവ്. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പനയ്ക്കോട്ടല വാര്‍ഡില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി ശാലിനിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. തക്കസമയത്ത് മകന് അമ്മയെ കാണുകയും ആശുപത്രിയിലെത്തിച്ചതിനാലുമാണ് യുവതി രക്ഷപെട്ടത്. മഹിളാമോര്‍ച്ച ജില്ലാ നേതാവാണ് ശാലിനി.
|
ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശാലിനി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ തിരുവനന്തപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ വനിതാ നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ALSO READ: തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് ബിജെപി പ്രവര്ത്തകന് ജീവനൊടുക്കി
Related
Latest News
Trending
അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിത്തം
- 11-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





