02
Dec 2024
Mon
02 Dec 2024 Mon
BJP woman leader found dead in her home another leader questioned by Police

ബിജെപിയുടെ വനിതാ നേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍  മറ്റൊരു നേതാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ബഹിളാ മോര്‍ച്ച നേതാവ് ദീപിക പട്ടേല്‍(34)ആണ് മരിച്ചത്. ഭര്‍ത്താവും മൂന്നു മക്കളുമുണ്ട് ദീപികയ്ക്ക്.
ദീപികയുടെ ഫോണ്‍കോള്‍ റെക്കോഡ് അടക്കമുള്ള ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. യുവതിയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. ദീപികയുടെ ഭര്‍ത്താവ് കര്‍ഷകനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരു നേതാവായ ചിരാഗ് സോളങ്കിയെ ഫോണില്‍ വിളിച്ച ശേഷമായിരുന്നു ദീപിക ജീവനൊടുക്കിയത്. ചിരാഗ് ഇതിനു പിന്നാലെ ദീപികയുടെ വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും യുവതി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിനില്‍ക്കുകയായിരുന്നു. ചിരാഗും ദീപികയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

ചിരാഗിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും തനിക്കു ജീവിക്കേണ്ടെന്നുമായിരുന്നു ദീപിക ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് ചിരാഗ് പോലീസിനോട് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക