01
Nov 2023
Thu
01 Nov 2023 Thu

ഗുജറാത്തിൽ ബിജെപി വനിതാ നേതാവിനെ അയൽവാസി കൊലപ്പെടുത്തി. മകന് ​ഗുരുതരപരിക്ക്. അമ്രേലി ജില്ലയിലാണ് സംഭവം. ബിജെപി മുൻ ജില്ലാ അധ്യക്ഷ മധുബൻ ജോഷിയാണ് മരിച്ചത്. വഴക്കിനെ തുടർന്നാണ് കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്രേലി ജില്ലയിലെ ധാരിയിൽ താമസിക്കുന്ന ബിജെപി നേതാവ് മധുബൻ ജോഷിയെയും കുടുംബത്തെയും അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മധുബൻ ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക