07
Apr 2024
Sat
07 Apr 2024 Sat
BJP won't win even 200 seats as per RSS survey claims minister

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 200 സീറ്റുകള്‍ പോലും നേടാനാവില്ലെന്നാണ് ആര്‍എസ്എസിന്റെ ആഭ്യന്തര സര്‍വേ ഫലമെന്ന് കര്‍ണാടക മന്ത്രി പ്രിയാങ്ക് ഖാര്‍ഗേ. കര്‍ണാടകയില്‍ ബിജെപിക്ക് എട്ടു സീറ്റുകള്‍ പോലും ലഭിക്കുകയില്ലെന്നും പ്രിയാങ്ക് പറഞ്ഞു.(BJP won’t win even 200 seats as per RSS survey claims minister)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരള്‍ച്ചാ ദുരിതാശ്വാസം ആവശ്യപ്പെടാന്‍ കര്‍ണാടക വൈകിയെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്നും തെറ്റായ വിവര വകുപ്പ് മന്ത്രി കൂടിയാവണം അദ്ദേഹമെന്നും പ്രിയാങ്ക് ഖാര്‍ഗേ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 31 ആയിരുന്നു പ്രപ്പോസല്‍ സമര്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അവസാന സമയം. എന്നാല്‍ തങ്ങള്‍ സപ്തംബര്‍ 23ന് ഇത് സമര്‍പ്പിച്ചു. അമിത് ഷായ്ക്ക് പിന്നെങ്ങനെയാണ് നുണ പറയാനാവുകയെന്നും മന്ത്രി ചോദിച്ചു.

പതിനാലോ പതിനഞ്ചോ സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ള ആഭ്യന്തര കലഹമുണ്ടെന്നും അവര്‍ എങ്ങനെയാണ് വിജയിക്കുകയെന്നും മന്ത്രി ചോദിക്കുന്നു. പാര്‍ട്ടിയിലെ ശുദ്ധീകരണത്തിനു വേണ്ടി ബിജെപിയുടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബിജെപി ഒരു കുടംബം കൊണ്ട് മലീമസമായെന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. ഒറിജനല്‍ ബിജെപി സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസല്ല അതു പറയുന്നത്. ബിജെപിക്കാര്‍ തന്നെയാണ്. ബിജെപിയിലെ ഹിന്ദുത്വ നേതാക്കളായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍, സി ടി രവി, അനന്ത്കുമാര്‍ ഹെഗ്‌ഡേ, ഈശ്വരപ്പ തുടങ്ങിയവര്‍ക്ക് അനീതിയാണ് ലഭിക്കുന്നതെന്നും അവര്‍ ഇതിനെതിരേ പോരാടുകയാണെന്നും ഖാര്‍ഗേ ചൂണ്ടിക്കാട്ടി.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മാത്രം 370 സീറ്റുകളിലും സഖ്യകക്ഷികളുടെ വിജയത്തിലൂടെ എന്‍ഡിഎയ്ക്ക് മൊത്തം 400ലേറെ സീറ്റുകള്‍ നേടാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ണാടകയിലെ 28 സീറ്റുകളും പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക