പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 2022ല്‍ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലിരിക്കെ നടത്തിയ പ്രതിഷേധത്തില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്.(bjp worker arrested in karnataka after raising pro pakistan slogan)
|
രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സയ്യിദ് നസീര്‍ ഹുസയ്ന്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദത്തിനിടെ
വിധാന്‍ സൗദയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ രവി എന്ന ബുള്ളറ്റ് രവി(40)യെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാണ്ഡ്യ ജില്ലയിലെ ധനയകപുര സ്വദേശിയാണ് ബുള്ളറ്റ് രവി. മാണ്ഡ്യയിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022 ഡിസംബറില്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രിയുടെ മോദി വിരുദ്ധ പരാമര്‍ശത്തിനെതിരേ ബിജെപി സംഘടിപ്പിച്ച റാലിയിലായിരുന്നു ബുള്ളറ്റ് രവി പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പ്രചരിച്ചതിനു പിന്നാലെ അഭിഭാഷകനായ കണ്ണമ്പാടി കുമാര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയതും അറസ്റ്റുണ്ടായിരിക്കുന്നതും.
അതേസമയം രവി ഒരു കര്‍ഷകനാണെന്നും കന്നഡ മാത്രമേ അറിയൂ എന്നും പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ അര്‍ഥമറിയാതെയാണ് വിളിച്ചതെന്നും ബിജെപി മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ഇന്ദ്രേഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണ് രവിയുടെ അറസ്റ്റ് എന്നും ഇന്ദ്രേഷ് ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





