
ബാലരാമപുരം: ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ മണലി വാര്‍ഡില്‍ റിലയന്‍സ് പെട്രോല്‍ പമ്പിന് സമീപം നടപ്പാത കൈയേറി ചെറിയ കല്‍മണ്ഡപവും കാണിക്കവഞ്ചിയും നിര്‍മിച്ച് നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം. മതവിശ്വാസത്തിന്റെ മറവില്‍ പൊതുസ്ഥലം കൈയേറി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരേ ബന്ധപ്പെട്ട അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
![]() |
|
വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് എസ്ഡിപിഐ നടത്തിയ ബഹുജന പ്രക്ഷോഭത്തിന്റെ ഫലമായി കൈയേറ്റകാരില് നിന്നു ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് തിരിച്ചുപിടിച്ച താന്നിമൂട് കുളം ഉള്‍പ്പെടുന്ന പൊതുസ്ഥലം ഇന്നും കൈയേറ്റക്കാരുടെ അധീനതയില്‍ തന്നെയാണ്. മതവിശ്വാസത്തിന്റെ മറവില്‍ ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥലങ്ങളും കുളങ്ങളും കിണറുകളും കൈയേറുന്നത് വാര്‍ഡ് മെംബര്‍മാര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ കണ്ടില്ലന്ന് നടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വര്‍ഷങ്ങളായി കൈയേറ്റക്കാരുടെ കൈകളിലായിരുന്ന പുരാതന കെട്ടിടമായ ‘കല്ലമ്പലം’ തിരിച്ചു പിടിക്കുവാന്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് കാണിച്ച മാതൃകാപരമായ നടപടി തുടര്‍ന്നും ഉണ്ടായിട്ടില്ലെങ്കില്‍ പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവന്‍ പൊതുസ്ഥലങ്ങളും കൈയേറ്റക്കാരുടെ കൈകളിലാകുവാന് അധികനാള്‍ വേണ്ടി വരില്ല.