കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ “സഹായ ഹസ്തം” പദ്ധതി പ്രകാരം 2025 – 26 വർഷത്തേക്ക് അപേക്ഷകൾ ഓൺലൈൻ വെബ്സൈറ്റ് വഴി ക്ഷണിക്കുന്നു. ഒറ്റത്തവണ സഹായമായി 30,000/ രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ 10 പേർക്കാണ് സഹായം അനുവദിക്കുന്നത്.
|
വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെ ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





