11
Jun 2025
Tue
11 Jun 2025 Tue
MES college Mambad organised readers festival

മമ്പാട്: വായനദിനത്തോടനുബന്ധിച്ച് എംഇഎസ് മമ്പാട് കോളജ് മലയാളവേദിയും സെന്‍ട്രല്‍ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായനോത്സവം കവി ശൈലന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വായനോത്സവത്തില്‍ വായനക്കുറിപ്പ് മത്സരം, സാഹിത്യ പ്രശ്‌നോത്തരി, ആസ്വാദനം, പുസ്തക ചര്‍ച്ച, പുസ്തക പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, അനുസ്മരണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. അലിക്കുട്ടി ടി പി അധ്യക്ഷത വഹിച്ചു. ഡോ. മൈന ഉമൈബാന്‍, ഡോ. സാജിദ് എ.ലത്തീഫ്, ഡോ. ശ്രീജ പി.വി, സുര്‍ജിത് വി പി, അന്‍സല്‍ എന്നിവര്‍ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക