|
കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പിന്റെ 132-ാം പതിപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡ് ആണ് ടൂര്‍ണമെന്റിനായി യാത്ര തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫസ്റ്റ് ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറക്കുന്നത്. ലൂണ, ദിമിത്രസ്, ജസ്റ്റിന്‍, ലെസ്‌കോവിച് എന്നീ വിദേശ താരങ്ങള്‍ സ്‌ക്വാഡില്‍ ഉണ്ട്. കൂടാതെ പുതിയ സൈനിംങ് ആയ പ്രബീര്‍ ദാസ്, പ്രിതം കൊടാല്‍, നവോച സിങ് എന്നിവരും സ്‌ക്വാഡില്‍ ഇടം നേടി.
9 മലയാളികളും സ്‌ക്വാഡില്‍ ഉണ്ട്. ആറ് ഗ്രൂപ്പുകളായി തിരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ് ഈ വര്‍ഷത്തെ അഭിമാനകരമായ ഡ്യൂറന്‍ഡ് കപ്പിനായി പോരാടുന്നത്. ഗ്രൂപ്പ് സിയില്‍ ബംഗളൂരു എഫ്സി, ഗോകുലം കേരള എഫ്സി, ഇന്ത്യന്‍ എയര്‍ഫോഴ്സ് എഫ്ടി എന്നിവയ്ക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇടംപിടിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 13 ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗോകുലം കേരളയെ നേരിടും.
സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: ലാറ ശര്‍മ, കരണ്‍ജിത് സിംഗ്, സച്ചിന്‍ സുരേഷ്, മുഹമ്മദ് ജസീന്‍.
ഡിഫന്‍ഡര്‍മാര്‍: പ്രീതം കോട്ടാല്‍, പ്രബീര്‍ ദാസ്, ഹോര്‍മിപം റൂയിവ, മാര്‍ക്കോ ലെസ്‌കോവിച്ച്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് ഷെയ്ഫ്, സന്ദീപ് സിംഗ്, നൗച്ച സിംഗ്.
മിഡ്ഫീല്‍ഡര്‍മാര്‍: ജീക്സണ്‍ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിന്‍ മോഹനന്‍, മുഹമ്മദ് അസ്ഹര്‍, സൗരവ് മണ്ഡല്‍, ബ്രൈസ് മിറാന്‍ഡ, നിഹാല്‍ സുധീഷ്, മുഹമ്മദ് ഐമെന്‍, യോഹെന്‍ബ മെയ്റ്റി
ഫോര്‍വേഡുകള്‍: അഡ്രിയാന്‍ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, ഇമ്മാനുവല്‍ ജസ്റ്റിന്‍, രാഹുല്‍ കണ്ണോലി പ്രവീണ്‍, ബിദ്യാഷാഗര്‍ സിംഗ്.


