മോഷ്ടാക്കളുടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍. ആശുപത്രിയിലേക്ക് പോവാന്‍ കാര്‍ കിട്ടാതെ വന്നതോടെ മകന്‍ ഇബ്രാഹിം ആണ് ഓട്ടോറിക്ഷ വിളിച്ച് അച്ഛനെയുമായി ആശുപത്രിയിലേക്ക് കുതിച്ചത്.
|
ആറു കുത്തുകളാണ് സെയ്ഫ് അലി ഖാന് ഏറ്റത്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ലീലാവതി ആശുപത്രിയിലേക്ക് സമയമൊട്ടും കളയാതെ എത്താന്‍ അവസരോചിത നീക്കം സഹായിച്ചു.
വീടിനുള്ളില്‍ കള്ളന്‍ കയറിയതറിഞ്ഞ് സെയ്ഫ് അലിഖാന്‍ മക്കളെ സുരക്ഷിതരാക്കാന്‍ മുറിയിലേക്ക് എത്തിയപ്പോഴാണ് കള്ളന്‍ സെയ്ഫ് അലി ഖാനെ കുത്തിയത്. നട്ടെല്ലിന് സമീപത്തടക്കം സെയ്ഫിന് കുത്തേറ്റു. സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വീട്ടുജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടാവിന് വീട്ടില്‍ കടന്നുകയറാന്‍ അവസരമൊരുക്കി നല്‍കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





