21
Mar 2026
Sat
കാസര്‍കോട്ട് ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദ്(32)ആണ് മരിച്ചത്. ചെര്‍ക്കള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സവാദ് ബിഎല്‍ഒ ഡ്യൂട്ടിയുടെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
|
സവാദിന്റെ വീട് പണി നടന്നുവരികയാണ്. ഇവിടേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ സവാദിനെ കാണാതായതോടെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.




