കഴിഞ്ഞദിവസം യുഎഇയിലെ അബൂദബിയില്‍ നിന്ന് കാണാതായ ജൂതനേതാവ് റബ്ബി സിവി കോഗന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ പ്രധാനമന്ത്രി ഓഫിസും വിദേശകാര്യമന്ത്രാലയവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് കോഗനെ കാണാതായത്. കോഗനെ തട്ടിക്കൊണ്ടുപോയതാണെന്നും കൊലപ്പെടുത്തിയതാണെന്നുമുള്ള സംശയം കഴിഞ്ഞദിവസം ഇസ്രായേലി മാധ്യമങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. കോഗനു വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. അതേസമയം കൃത്യത്തിനു പിന്നിലുള്ളവരെ കണ്ടെത്താനായിട്ടില്ല.
|
2020ല്‍ യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെയായിരുന്നു കോഗന്‍ അബൂദബിയിലെത്തിയത്. അബൂദബി ചബാദ് ചാപ്റ്ററുമായി അന്നു മുതല്‍ സഹകരിച്ചുവരികയായിരുന്നു കോഗന്‍. ഇസ്രായേലി-മോല്‍ദോവന്‍ ഇരട്ടപൗരത്വം കോഗനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





