09
Aug 2023
Sat
09 Aug 2023 Sat

മുന്‍ഭാര്യയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെടിവച്ചുകൊന്ന് ബോസ്‌നിയന്‍ ബോഡിബില്‍ഡര്‍. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമിങ് നടത്തിയായിരുന്നു കൊലപാതകം. ഇവിടെ നിന്നു പോയ ശേഷം ഇയാള്‍ മറ്റു രണ്ടുപേരെ കൂടി വെടിവച്ചുകൊന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിനു പിന്നാലെ ഇയാള്‍ സ്വയം ജീവനൊടുക്കി. ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിയായ നെര്‍മിന്‍ സുലേജ്മാനോവിക് എന്ന 35കാരനാണ് മുന്‍ഭാര്യയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ലൈവായി ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വധശിക്ഷ നേരിട്ടു കാണിക്കാമെന്ന് ഫോളോവേഴ്‌സിനെ അറിയിച്ച ശേഷമായിരുന്നു ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് പോയത്. ഇയാള്‍ മുന്‍ ഭാര്യയെ കൊല്ലുമ്പോള്‍ ഒരു കുട്ടി കരയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. കുട്ടിയുടെ പിതാവ് താനാണെന്നും ആഴ്ചയിലധികമായി കുട്ടിയെ കാണാന്‍ മുന്‍ ഭാര്യ സമ്മതിക്കുന്നില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

മുഖമിടിച്ചുതകര്‍ത്തതിനു പിന്നാലെയാണ് നെറ്റിയില്‍ വെടിവച്ച് മുന്‍ ഭാര്യയെ കൊല്ലുന്നത്. ഇതിനു ശേഷം നിലത്തുകിടക്കുന്ന കുട്ടിയെ കാണിച്ച് ആരെങ്കിലും വന്ന് കുട്ടിയെ രക്ഷിക്കാന്‍ പറഞ്ഞ ശേഷമാണ് ഇയാള്‍ പുറത്തേക്കുപോവുന്നത്. മയക്കുമരുന്ന് കടത്തുകേസില്‍ ഇയാള്‍ മുമ്പ് പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വീഡിയോ പിന്നീട് നീക്കംചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക