24
Sep 2024
Wed
24 Sep 2024 Wed
bollywood actress Malaika Aroras father Anil Arora committed Suicide

ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറ കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് ഇന്ന് രാവിലെയാണ് അനില്‍ അറോറ ചാടിമരിച്ചത്. രാവിലെ 9ഓടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നടിയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനില്‍ അറോറയ്ക്ക് മലയാളിയായ ഭാര്യ ജോയ്‌സ് പോളികാര്‍പ്പില്‍ ജനിച്ച മകളാണ് മലൈക അറോറ. മലൈക അറോറയ്ക്ക് 11 വയസ്സുള്ളപ്പോള്‍ ഇരുവരും വിവാഹമോചിതരായിരുന്നു. ഇന്ത്യന്‍ മര്‍ച്ച്ന്റ് നേവി ജീവനക്കാരനായിരുന്നു അനില്‍ അറോറ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക