07
Oct 2023
Wed
07 Oct 2023 Wed

നെടുമ്പാശ്ശേരി: ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബോംബ് ഭീഷണി, യാത്രക്കാരന്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായ്ക്ക് പോകാന്‍ എത്തിയ ഇയാള്‍ ലഗേജ് പരിശോധനയ്ക്കിടെയായിരുന്നു ബാഗില്‍ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയത്. രാകേഷിന്റെ പക്കല്‍ ഉണ്ടായിരുന്ന ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു എന്ന് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കൂടാതെ ലഗേജിന്റെ ഭാരം കുറക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെയാണ് യുവാവ് ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് രണ്ടു മണിക്കൂര്‍ വൈകി. പരിശോധനയ്ക്ക് ശേഷം വിമാനം കൊച്ചിയില്‍ നിന്നും വൈകി പുറപ്പെട്ടു. പരിശോധനക്ക് ശേഷം രാകേഷ് രവീന്ദ്രനെ ജാമ്യത്തില്‍ വിട്ടയച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക