13
Aug 2025
Mon
13 Aug 2025 Mon

കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി സോന(23) ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ റമീസിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണാ കുറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനായ റമീസും സോനയും പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം പോയിരുന്നു. പഠനശേഷം വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ റമീസിന്റെ വീട്ടുകാര്‍ മതം മാറണമെന്ന ആവശ്യം സോനയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.

താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന വാട്‌സ്ആപ്പ് ചാറ്റിലൂടെ റമീസിനോടു പറയുമ്പോള്‍ ചെയ്‌തോളാന്‍ യുവാവ് മറുപടി നല്‍കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റമീസ് മുന്‍പ് ലഹരി കേസിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

മതം മാറാന്‍ തയ്യാറാണെന്നും എന്നാല്‍ വിവാഹാനന്തരം ഇരുവരും തനിച്ച് താമസിക്കണമെന്നായിരുന്നു സോനയുടെ ആവശ്യം. മാറിത്താമസിക്കാന്‍ കഴിയില്ലെന്നും മാതപിതാക്കള്‍ക്കൊപ്പം നില്‍ക്കണമെന്നുമായിരുന്നു റമീസിന്റെ നിലപാട്. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സോന സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. സോന പിന്നീട് റമീസിന്റെ ഫോണിലേക്ക് മെസേജ് അയച്ചെങ്കിലും സോനയെ റമീസ് ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് റമീസിന്റെ മാതാവിന്റെ ഫോണിലേക്ക് ആത്മഹത്യ സന്ദേശം അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.

ALSO READ: ലോറി കയറി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിനു പിന്നില്‍ കെട്ടിവച്ച് യാത്ര തുടര്‍ന്ന് നിസ്സഹായനായ ഭര്‍ത്താവ്