ലോകകപ്പ് യോഗ്യത: അര്‍ജന്റീനയോട് പരാജയപ്പെട്ട് ബ്രസീല്‍
|
റിയോഡി ജനീറോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ ലോകചാംപ്യന്‍മാരായ അര്‍ജന്റീനയോട് പരാജയപ്പെട്ട് ബ്രസീല്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. 63ാം മിനിറ്റില്‍ ഒറ്റമെന്‍ഡിയാണ് അര്‍ജന്റീനക്കായി വല കുലുക്കിയത്. 81ാം മിനിറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ 10 പേരുമായാണ് കളിച്ചത്. അര്‍ജന്റീന മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിനാണ് ജോലിന്‍ടണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. അര്‍ജന്റീനക്കായി മെസ്സി കളത്തിലുണ്ടായിരുന്നെങ്കിലും സൂപ്പര്‍ താരത്തെ ബ്രസീല്‍ പൂട്ടിയിട്ടു.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആറു മത്സരങ്ങളില്‍നിന്ന് 15 പോയിന്റുള്ള അര്‍ജന്റീന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തിലും വിജയിക്കാനാവാത്ത ബ്രസീല്‍ പതറുകയാണ്. ആറു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റ് മാത്രമാണ് ബ്രസീലിന്റെ സമ്പാദ്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





