26
Feb 2026
Wed
26 Feb 2026 Wed
bride shot by lover on her wedding day

പ്രണയബന്ധം ഒഴിവാക്കിയ യുവതിയെ വിവാഹവേദിയില്‍ വെടിവച്ചുവീഴ്ത്തി കാമുകന്‍. ബിഹാറിലെ ബുക്‌സര്‍ ജില്ലയിലാണ് സംഭവം. ദീന്‍ ബന്ധു എന്ന യുവാവാണ് അയല്‍വാസിയായ 18കാരി ആരതി കുമാരിയെ വിവാഹവേദിയില്‍ വച്ച് വെടിവച്ചത്. യുവതിയുടെ വയറ്റിലാണ് വെടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിയുതിര്‍ത്തതിനു പിന്നാലെ ദീന്‍ബന്ധു ഇവിടെ നിന്നു കടന്നുകളഞ്ഞു. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികില്‍സയ്ക്കു വിധേയമാക്കിയ യുവതിയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

ALSO READ: കെഎസ് യു പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍; കൈയേറ്റം ചെയ്തിട്ടില്ലെന്ന് കെഎസ് യു നേതാക്കള്‍