ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ യുഎസിന്റെ വിലയേറിയ നിരീക്ഷണ ഡ്രോണ്‍ കാണാതായി. 20 കോടി ഡോളര്‍ വിലമതിക്കുന്ന എംക്യു-4സി ട്രിട്ടന്‍ എന്ന നിരീക്ഷണ ഡ്രോണ്‍ ആണ് കാണാതായത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിനു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നതാണ് ഈ ഡ്രോണ്‍.
|
ഡ്രോണ്‍ തകര്‍ന്നുവീണതാണോ അതോ പ്രതികൂല കാലാവസ്ഥയില്‍ തകര്‍ന്നുവീണതാണോ എന്നതില്‍ വ്യക്തതയില്ല. പേര്‍ഷ്യന്‍ ഗള്‍ഫിനും ഹോര്‍മുസ് കടലിടുക്കിനും മുകളില്‍ മൂന്നുമണിക്കൂറോളം നേരം പറന്നതിനു ശേഷമാണ് ഡ്രോണ്‍ കാണാതായത്.
ഇറ്റലിയിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ സിഗോനല്ലയിലേക്ക് തിരിച്ചുവരുന്നതിനിടെ ഡ്രോണ്‍ പെട്ടെന്ന് ഇറാനുനേരെ വെട്ടിത്തിരിയുകയായിരുന്നു. ഇതിനിടെ ഡ്രോണ്‍ അടിയന്തര സന്ദേശം അയയ്ക്കുകയും പിന്നീട് കാണാതാവുകയുമായിരുന്നു. 50000 അടി ഉയരത്തിനു മുകളിലൂടെ തുടര്‍ച്ചയായി 24 മണിക്കൂറിലൂറെ സമയം പറക്കാന്‍ ശേഷിയുള്ള ഈ ഡ്രോണിന് 7400 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാനാവും.
ALSO READ: കര്‍ണാടകയില്‍ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





