24
Oct 2024
Thu
24 Oct 2024 Thu
brother of Soumya who killed by Govindachamy in train found dead

ഷൊര്‍ണൂരില്‍ ട്രെയിനില്‍ വച്ച് ഗോവിന്ദച്ചാമിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണ്ണൂര്‍ കാരക്കാട് മുല്ലക്കല്‍ സന്തോഷ്(34)ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്തോഷിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സന്തോഷ് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ വീട്ടില്‍ വന്ന് ഉറങ്ങാന്‍ കിടന്നതാണ്. ഉച്ചയായിട്ടും സന്തോഷ് മുറിയുടെ വാതില്‍ തുറക്കാത്തത് കണ്ട് അമ്മ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്താല്‍ ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ സന്തോഷിനെ കാണുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 2011 ഫെബ്രുവരി ഒന്നിനായിരുന്നു സൗമ്യ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന സൗമ്യയെ ഒറ്റക്കൈയ്യനായ ഭിക്ഷാടകന്‍ ഗോവിന്ദച്ചാമി ആക്രമിക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് സൗമ്യയെ പുറത്തേക്ക് തള്ളിയിടുകയും ഗുരുതരമായി പരിക്കേറ്റ സൗമ്യയെ ഇയാള്‍ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. സൗമ്യയെ ട്രാക്കില്‍ നിന്ന് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായുള്ള പരിക്ക് മൂലം ഫെബ്രുവരി ആറിന് സൗമ്യക്ക് ജീവന്‍ നഷ്ടമാവുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക