16
Jul 2025
Wed
16 Jul 2025 Wed
Brother stabbed to death during quarrel over job

അച്ഛന്റെ നിര്യാണത്തെ തുടര്‍ന്ന് ലഭിച്ച ജോലിയെച്ചൊല്ലിയുള്ള വഴക്കിനിടെ യുവാവ് അനുജനെ കുത്തിക്കൊന്നു. കൊല്ലം കരിക്കോട് ആണ് സംഭവം. കരിക്കോട് ഐശ്വര്യ നഗര്‍ ജിഞ്ചുഭവനില്‍ പരേതനായ തങ്കച്ചന്‍-മേരിക്കുട്ടി ദമ്പതികളുടെ മകന്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് കൊല്ലപ്പെട്ടത്. കൃത്യശേഷം ലിഞ്ചുവിന്റെ സഹോദരന്‍ ജിഞ്ചു ഒളിവില്‍ പോയി.
ചൊവ്വാഴ്ച രാത്രി 9.45നായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷനു കീഴില്‍ കരിക്കോട്ട് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു തങ്കച്ചന്‍. തങ്കച്ചന്റെ മരണശേഷം മൂത്തമകനായ ജിഞ്ചുവാണ് ലോഡിങ് ജോലിക്കു കയറിയത്. എന്നാല്‍ ഈ ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് ലിഞ്ചു കുറച്ചുനാളായി വഴക്കുണ്ടാക്കിവരികയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ലിഞ്ചുവെന്ന് പോലീസ് പറഞ്ഞു. മേരിക്കുട്ടിയാണ് അമ്മ.