മനാമ: ബിടികെ പൊന്നോണം 2024 ആഘോഷ പരിപാടികള്‍ ഒക്ടോബര്‍ 4ന് അധാരി പാര്‍ക്കില്‍ വച്ച് വര്‍ണ്ണശബളമായി നടന്നു. വിവിധ കലാകായിക പരിപാടികളും മെന്റലിസം, ചെണ്ടമേളം, ഗാനമേള, നാടന്‍പാട്ട്, നാസിക് ഡോള്‍, കൂടാതെ ഗംഭീര ഓണസദ്യയും ഉണ്ടായിരുന്നു.
|
പ്രശസ്ത സിനിമാതാരം ജ്യോതികൃഷ്ണ മുഖ്യഅതിഥിയായി പങ്കെടുത്തു. കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സോപാനം വാദ്യ കുലപതി സന്തോഷ് സോപാനം എന്നിവര്‍ ചേര്‍ന്ന് BTK ലേഡീസ് വിങ്ങിന്റെ ഔപചാരിക ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി. 500ല്‍ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡണ്ട് ജോഫി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ നീരജ് ഇളയിടത്ത്, ജോയിന്‍ സെക്രട്ടറി വിനോദ് ഇരിക്കാലി, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി വിജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് സലിം ഇബ്രാഹിം പ്രോഗ്രാം കണ്‍വീനര്‍ ജതീഷ് നന്തിലത്ത്, ലേഡിസ് വിംഗ് പ്രസിഡന്റ് ഷോജി ജീജോ സെക്രട്ടറി ജോയ്‌സി സണ്ണി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ബിടികെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ചടങ്ങിന്നേതൃത്വംനല്‍കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





