മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സേന(എടിഎസ്)മേധാവി ഹേമന്ദ് കര്‍ക്കരയെ വെടിവച്ചുകൊന്നത് ഭീകരവാദി അജ്മല്‍ കസബ് അല്ലെന്നും ആര്‍എസ്എസ് ബന്ധമഉള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് നംദേവറാവു വദേട്ടിവര്‍. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടികൂടിയ അജ്മല്‍ കസബിനെ തൂക്കിലേറ്റിയ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ ഉജ്വല്‍ നികത്തിനെ വിമര്‍ശിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവുകൂടിയായ വിജയ് നംദേവറാവുവിന്റെ ആരോപണം.(Bullet that killed ATS Chief Hemant Karkare was not fired from Kasab but from ‘RSS-linked cop Says Congress leader)
|
ബിരിയാണി വിഷയമുയര്‍ത്തി നികം കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തു. ആരെങ്കിലും കസബിന് ബിരിയാണി കൊടുക്കുമോ? ഉജ്ജ്വല്‍ നികം പിന്നീടിത് അംഗീകരിച്ചു. അയാളെന്ത് അഭിഭാഷകനാണ്. കോടതിയില്‍ പോലും മൊഴി നല്‍കാത്ത രാജ്യദ്രോഹിയാണയാള്‍. മുംബൈ പോലീസ് ഉദ്യോഗസ്ഥനായ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് കസബിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റല്ല. പക്ഷേ ആര്‍എസ്എസ്സിനോടു കൂറുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു ആ വെടിയുണ്ട പായിച്ചത്. കോടതിയില്‍ നിന്ന് ഈ സത്യം മറച്ചുവച്ച രാജ്യദ്രോഹിക്കാണ് ബിജെപി ടിക്കറ്റ് നല്‍കുന്നതെങ്കില്‍ ബിജെപി ഇത്തരം രാജ്യദ്രോഹികളെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യവും ഉയരുമെന്ന് വിജയ് പറഞ്ഞു.
അതേസമയം തങ്ങളുടെ വോട്ട് ബാങ്കിനെ സന്തോഷിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇത്തരം ആരോപണം ഉയര്‍ത്തുന്നതെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ് ഡേ പ്രതികരിച്ചത്. ഇതിനു പിന്നാലെ നിലപാട് വ്യക്തമാക്കി വിജയ് രംഗത്തെത്തി. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ഹസന്‍ മുഷ് രിഫിന്റെ സഹോദരനും മുന്‍ പോലീസ് ഐജിയുമായ എസ് എം മുഷ് രിഫ് 2009ല്‍ എഴുതിയ ഹൂ കില്‍ഡ് കര്‍ക്കരെ എന്ന പുസ്തകത്തിലെ വിവരമാണ് താനുദ്ധരിച്ചതെന്നു വിജയ് വ്യക്തമാക്കി. അജ്മല്‍ കസബിനെ തൂക്കിലേറ്റാന്‍ ഏതൊരു സാദാ വക്കീലിനെക്കൊണ്ടും സാധിക്കുമായിരുന്നുവെന്നും അതിന്റെ പേരില്‍ ഉജ്ജ്വല്‍ നികം പെരുമ നടിക്കേണ്ടതില്ലെന്നും വിജയ് പരിഹസിച്ചു.
അതിനിടെ വിജയ് നംദേവറാവുവിനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ശശി തരൂരും രംഗത്തെത്തി. എസ് എം മുശ് രിഫിന്റെ പുസ്തകത്തിലുള്ള ആരോപണം ഗുരുതരമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ടെന്നും തരൂര്‍ പറഞ്ഞു. 2008ലുണ്ടായ മുംബൈ ഭീകരാണക്രമണത്തിനിടെയായിരുന്നു ഭീകരവിരുദ്ധ സേനാ മേധാവിയായ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അടക്കം ധരിച്ചിരുന്ന ഹേമന്ദ് കര്‍ക്കരെയുടെ മരണത്തില്‍ അന്ന് വ്യാപകമായ ദുരൂഹതകള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണമൊന്നും ഉണ്ടായില്ല. കേസില്‍ പിടിക്കപ്പെട്ട പാക് പൗരനായ അജ്മല്‍ കസബിനെ 2012ല്‍ തൂക്കിക്കൊല്ലുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





