26
Mar 2023
Sat
26 Mar 2023 Sat

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ബനാറസ് ബസിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാൻ (22) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാവൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് ഇതേക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.