02
Jul 2025
Thu
02 Jul 2025 Thu
businessman committed suicide after reveals no money to buy insulin for his daughter

പ്രമേഹരോഗിയായ മകള്‍ക്ക് ഇന്‍സുലിന്‍ വാങ്ങിക്കൊടുക്കാന്‍ പോലും നിവൃത്തിയില്ലെന്ന് ഫേസ്ബുക്ക് ലൈവില്‍ പരിതപിച്ച ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്തുമരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ഷഹബാസ്(36)ആണ് മരിച്ചത്. സെലിബ്രിറ്റികളോടും ബിസിനസുകാരോടും തന്റെ കുടുംബത്തെ സഹായിക്കണമെന്നും യുവാവ് വീഡിയോയില്‍ അഭ്യര്‍ഥിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഫിസിലെ സുരക്ഷാജീവനക്കാരന്റെ തോക്ക് ഉപയോഗിച്ചാണ് ഷഹബാസ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസുകാരനായ യുവാവ് കടക്കെണിയിലായിരുന്നുവെന്നും ഇതേത്തുടര്‍ന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് കടുംകൈ ചെയ്തതെന്നുമാണ് വിവരം.

ഫേസ്ബുക്ക് വീഡിയോ കണ്ട കുടുംബാംഗങ്ങള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ജീവനൊടുക്കിയിരുന്നു.

ALSO READ: എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക