06
Jul 2024
Sat
06 Jul 2024 Sat

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യാ മുന്നണി ബഹുദൂരം മുന്നിൽ. വോട്ടെടുപ്പ് നടന്ന 13 ൽ 11 ഇടത്തും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യാ മുന്നണി ആണ് മുന്നിൽ നിൽക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ സ്ഥാനാര്‍ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒരിടത്ത് ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ ജെഡിയുവും മുന്നിലാണ്.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗത്ത് 23,000ലേറെ വോട്ടിന്റെ ലീഡില്‍ ജയത്തിലേക്കു കുതിക്കുകയാണ്. കോണ്‍ഗ്രസിന്റെ സുരീന്ദര്‍ കൗര്‍ ആണ് രണ്ടാമത്.

ബംഗാളിലെ റായ്ഗഞ്ജ്, റാണാഘട്ട് ദക്ഷിണ്‍, ബാഗ്ദ, മണിക്ടാല എന്നീ നാലു മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സ്ഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് താക്കൂര്‍ ദേഹ്‌റയില്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കമലേഷ് പിന്നിലായിരുന്നു. നാലഗഢിലും കോണ്‍ഗ്രസിനാണ് ലീഡ്. ഹാമിര്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ആശിഷ് ശര്‍മയാണ് മുന്നില്‍.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തിൽ ആണ് ഇന്ത്യാ മുന്നണി വൻ നേട്ടം കൈവരിച്ചത്.

 

Bypoll Results: INDIA Wins 1 Seat, Leading In 10; NDA Ahead In 2

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക