മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടമായവരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കി മന്ത്രിസഭ. രണ്ട് എസ്റ്റേറ്റിലായി ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള കര്‍മപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു.
|
തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നല്‍കാന്‍ തീരുമാനിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നില്ല. വൈകിട്ട് 3.30 ന് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കും.
പുനരധിവാസത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കും. 100 വീട് വാഗ്ദാനം രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി ടി സിദ്ധിഖ് എംഎല്‍എയാണ് പങ്കെടുക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





