22
Apr 2024
Thu
22 Apr 2024 Thu
kuwait cable theft

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി മന്ത്രാലയം ജീവനക്കാരുടെ യൂനിഫോം ധരിച്ച് മോഷണം നടത്തിയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതി മന്ത്രാലയത്തില്‍ നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിക്കുന്ന സംഘത്തെയാണ് സുറ പോലീസ് അറസ്റ്റ് ചെയ്തത്. ( Cable theft in Kuwait Ministry of Electricity and water wearing fake uniform; Four expatriates arrested )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസികളായ മോഷണ സംഘത്തിന്റെ പക്കല്‍ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. ജീവനക്കാരുടെ വ്യാജ യൂണിഫോം ധരിച്ചാണ് ഇവര്‍ മോഷണത്തിനെത്തിയത്. മോഷ്ടിച്ച സാധനങ്ങള്‍ മറ്റൊരു പ്രവാസിക്ക് 1000 ദിനാറിന് വില്‍പ്പന നടത്തുകയായിരുന്നു. ചെമ്പ് ഉരുക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ചാമനില്‍ നിന്ന് പോലീസ് 60,000 ദിനാര്‍ വില വരുന്ന ചെമ്പ് കണ്ടെടുത്തു.