18
Apr 2025
Fri
18 Apr 2025 Fri

കോഴിക്കോട്: കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ഡവലപ്പേഴ്‌സ് ഇനി കാപ്‌കോണ്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കും. പുതിയ ലോഗോയുടെ ലോഞ്ചിങ്ങും പദ്ധതിയുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും ഏപ്രില്‍ 26, 27 തീയതികളില്‍ പന്തീരങ്കാവ് കാപ്‌കോണ്‍ ഗ്രൂപ്പിന്റെ പുതിയ സമുച്ഛയത്തില്‍ നടക്കും. 26ന് വൈകീട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങില്‍ ലോഗോ ലോഞ്ചിങ്ങും തുടര്‍ന്ന് 1000 ഫ്‌ലാറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിട നിര്‍മാണ രംഗത്ത് കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ഡവലപ്പേഴ്‌സും ബേസ് ലൈന്‍ പ്രൊജക്ടും ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ചേര്‍ന്ന് കാപ്‌കോണ്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുാമാനിച്ചത്.

അഞ്ഞൂറോളം എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ട്, സെയില്‍ ആന്‍ഡ് ഡിപ്പാര്‍ട്ടമെന്റുകളില്‍ വിദഗ്ധരായ പ്രൊഫഷണലുകളും രണ്ടായിരത്തിലധികം തൊഴിലാളികളും ഉള്‍പ്പെട്ടതാണ് കാപ്‌കോണ്‍ ഗ്രൂപ്പെന്ന് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.

Calicut Landmark Developers has been rebranded as Landmark Capkon, and is now operating under the Capkon Group