06
Mar 2024
Sun
06 Mar 2024 Sun
cannabis planted by officials in ranni placheri forest station compound

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. ഗ്രോബാഗില്‍ നട്ടുവളര്‍ത്തിയിരുന്ന നാല്‍പതിലധികം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് കഞ്ചാവ് കൃഷി നടത്തിയതെന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം നടത്തുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എപിസിസിഎഫ് വിജിലന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ട് കിട്ടുന്നതോടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(cannabis planted by officials in ranni placheri forest station compound)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചുതുടങ്ങിയത്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എരുമേലി റെയ്ഞ്ച് ഓഫിസര്‍ ജയന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജയ്യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ബീറ്റ് ഓഫിസറായ സാം കെ സാമുവേല്‍, കൂടാതെ മൂന്ന് വനിതകള്‍ എന്നിവര്‍ക്ക് കഞ്ചാവുകൃഷിയെക്കുറിച്ച് അറിവുണ്ടായിരുന്നതായും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപോര്‍ട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക