03
May 2023
Thu
03 May 2023 Thu

ബന്ധുവായ ആറുവയസ്സുകാരിയെ ബലാൽസം​ഗം ചെയ്തുകൊന്ന 34കാരന് കോടതി വധശിക്ഷ വിധിച്ചു. ​ഗുജറാത്തിലെ ദാഹോദ് ജില്ലാ, സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോക്സോ കേസിൽ ദാഹോദ് ജില്ലാകോടതി വിധിക്കുന്ന ആദ്യ വധശിക്ഷയാണിത്. 2020ലാണ് പ്രതി ബന്ധുവായ ബാലികയെ ബലാൽസം​ഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.

കൊലക്കേസ് പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ വേളയിലാണ് ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാൽസം​ഗം ചെയ്തത്. തുടർന്ന് തെളിവ് നശിപ്പിക്കാൻ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക