27
Jan 2023
Mon
27 Jan 2023 Mon

കോട്ടയം: വനിതാ ടിടിഇയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന അര്‍ജ്ജുന്‍ ആയങ്കിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ടിടിഇയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്ന പരാതിയിലാണ് റെയില്‍വേ പോലിസ് കേസെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴാണ് ജനറല്‍ ടിക്കറ്റുമായി അര്‍ജ്ജുന്‍ ആയങ്കി സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്ക് മാറി കയറണമെന്ന് ടിടിഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അര്‍ജ്ജുന്‍ അവര്‍ക്കെതിരേ തിരിഞ്ഞത്. തുടര്‍ന്ന് ടിടിഇ കോട്ടയം റെയില്‍വേ പോലിസിന് പരാതി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക