14
Nov 2023
Thu
14 Nov 2023 Thu

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടി; ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കണ്ണൂര്‍: വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മുന്‍ ദേശീയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില് വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്ന കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് നടപടി. കണ്ണൂര്‍ ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക