08
Sep 2023
Sat
08 Sep 2023 Sat

കൊച്ചി: വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പോലിസ് കേസ് എടുത്തു. സൗദി അറേബ്യന്‍ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരാഴ്ച മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

354-ാം വകുപ്പ് പ്രകാരമാണ് പോലിസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക