22
Nov 2024
Tue
22 Nov 2024 Tue
case filed against 3 CPIM workers including branch secretary for stealing money which collected for Wayanad relief

വയനാടിന്റെ പേരില്‍ ബിരിയാണി ചാലഞ്ച് നടത്തി പണം തട്ടിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേര്‍ക്കെതിരേ കായംകുളം പോലീസ് കേസെടുത്തു. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1200 ഓളം ബിരിയാണിയാണ് ചാലഞ്ചില്‍ വിറ്റുപോയത്. ഈയിനത്തില്‍ സമാഹരിച്ച 1.2 ലക്ഷം രൂപ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതെ തട്ടിയെടുക്കുകയായിരുന്നു. ഇതിനു പുറമേ നിരവധി പേരില്‍ നിന്ന് പണം പിരിക്കുകയും ചെയ്തിരുന്നുവെന്ന് എഫ്‌ഐആര്‍ പറയുന്നു. വയനാട്ടിലെ ചുരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ കെടുതി അനുഭവിക്കുന്നവര്‍ക്കായി ധനസമാഹരണം നടത്തുകയാണെന്നതിനാല്‍ എല്ലാവരും പരിപാടിയുമായി സഹകരിച്ചിരുന്നു. എന്നാല്‍ പണം സമാഹരിച്ച് ഏറെയായിട്ടും തുക കൈമാറാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിയുന്നതും പരാതി നല്‍കുന്നതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക