06
Dec 2024
Fri
06 Dec 2024 Fri
case filed against car owner in Karakode accident death

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസ്സില്‍ കാറിടിച്ചുകയറി ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാര്‍ ഉടമയ്ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരേയാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണനാണ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാമില്‍ ഖാന് വിദ്യാര്‍ഥികള്‍ ഗൂഗിള്‍ പേ വഴി വാടക നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും. മഴയത്ത് നനഞ്ഞ കിടന്ന റോഡില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടിയൊണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം തെന്നിനീങ്ങി എതിരേ വന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചുകയറിയത്. സംഭവദിവസം അഞ്ചുപേരും ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ ആറാമന്‍ കഴിഞ്ഞദിവസവുമാണ് മരിച്ചത്. 11 പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. നാലുപേര്‍ പരിക്കുകളോടെ ചികില്‍സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക