06
Dec 2024
Tue
06 Dec 2024 Tue
case filed against KSRTC driver over accident death of 5 MBBS student in Alappuzha

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസ്സില്‍ കാറിടിച്ചുകയറി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചെന്നാണ് ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്നുമാണ് പോലീസ് അറിയിച്ചത്. ബുധന്‍ രാത്രിയായിരുന്നു ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി, പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ ടി ശ്രീവല്‍സന്റെ മകന്‍ ശ്രീദീപ് വല്‍സന്‍, മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എന്‍ എന്‍ ബിനുരാജിന്റെ മകന്‍ ബി ദേവാനന്ദന്‍, കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിയപുരയില്‍ പി മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക