20
Jul 2025
Sun
20 Jul 2025 Sun
case has been filed against husband Satish in the incident where a Malayali woman atulya's death

കൊല്ലം: മലയാളി യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയിലും കേരളത്തിലും കേസ്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും കേരളാ പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ ഉള്ളത്. അമ്മയുടെ മൊഴിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഞാന്‍ മരിച്ചാല്‍ ആത്മത്യ ചെയ്തതല്ലെന്നും കൊന്നതാണെന്ന് കരുതണമെന്നും മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മ മൊഴി നല്‍കി. പിന്നാലെ ഷാര്‍ജ പൊലീസ് അസ്വാഭാവിക മരണത്തിനും കേസെടുത്തതോടെ, സതീഷിന്റെ കുരുക്ക് മുറുകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം സ്വദേശിനി അതുല്യയെയാണ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവര്‍ഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാര്‍ജയിലെ മാളില്‍ മാര്‍ക്കറ്റിങ് പ്രൊമോട്ടറായി ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അതുല്യയുടെ മരണം. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദര്‍ശിച്ച് ജോലി ലഭിച്ച വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാര്‍ത്ത അറിയുന്നത്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. മൃതദേഹം ഷാര്‍ജയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍നടപടികള്‍ക്കായി സഹോദരിയുടെ കുടുംബം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെയും, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നോടെ അജ്മാനില്‍ നിന്ന് ഫ്‌ലാറ്റിലെത്തിയ ഭര്‍ത്താവാണ് ഷാര്‍ജ പൊലീസില്‍ മരണ വിവരമറിയിച്ചത്. വെള്ളിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. നേരത്തേ ഗാര്‍ഹിക പീഡനത്തിന് ഷാര്‍ജയില്‍ പരാതി നല്‍കാന്‍ അതുല്യ ശ്രമിച്ചിരുന്നു. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ അതും ഒഴിവാക്കിയെന്നാണ് വിവരം.

മരിക്കുന്നതിനു മുമ്പ് അതുല്യ തെളിവായി ഭര്‍ത്താവിന്റെ ക്രൂരതകളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കിയിരുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ നിരന്ത്രം ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു.

ദമ്പതികളുടെ മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലാണ്. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിന് സമീപം താമസിക്കുന്നുണ്ട്.

case has been filed against husband Satish in the incident where a Malayali woman atulya’s death

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക