08
Jun 2023
Fri
08 Jun 2023 Fri

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച പി​ഡി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ മേ​ത്ത​റി​നെ​തി​രേ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകയുടെ പരാതിയിൽ ക​ട​വ​ന്ത്ര പൊ​ലീ​സ് ആണ് ഇയാൾക്കെതിരേ കേ​സെ​ടു​ത്ത​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ​യു​ള്ള സം​സാ​രം, ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള അ​ധി​ക്ഷേ​പം തു​ട​ങ്ങി​യ വ​കു​പ്പു​കളാണ് ചുമത്തിയിരിക്കുന്നത്. പിതാവിനെ കാണാൻ കേരളത്തിലെത്തിയതിനു പിന്നാലെ ആരോ​ഗ്യനില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി ചെയർമാൻ അ​ബ്ദു​ന്നാ​സ​ർ മ​അ്ദ​നി​യു​ടെ ആ​രോ​ഗ്യ​വി​വ​രം ആരാഞ്ഞപ്പോഴായിരുന്നു ഇയാൾ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീലസന്ദേശമയച്ചത്.

മഅ്ദനിയുടെ ആരോ​ഗ്യവിവരം മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്ക് വ​യ്ക്കാ​ൻ പി​ഡി​പി നി​സാ​ർ മേ​ത്ത​റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മാധ്യമപ്രവർത്തക ഇയാളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ളാ​ണ് ഇ​യാ​ൾ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​ത്. ഇതിൽ താ​ക്കീ​ത് ന​ൽ​കി​യ ശേ​ഷവും ഇ​യാ​ൾ ശ​ല്യം തു​ട​രുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക