06
Jul 2024
Thu
06 Jul 2024 Thu
ISRO espionage case

ഐഎസ്ആര്‍ഒ ചാരക്കേസ് വെറും കെട്ടുകഥമാത്രമാണെന്ന് സിബിഐ കുറ്റപത്രം.(CBI charge sheet says ISRO espionage case fabricated by CI Vijayan ) അന്നത്തെ സിഐ ആയിരുന്ന എസ് വിജയന്‍ കെട്ടിച്ചമച്ചതാണ് ചാര കേസ് എന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മാലി സ്വദേശി മറിയം റഷീദയോടുള്ള വിദ്വേഷമാണ് മാധ്യമങ്ങള്‍ മാസങ്ങളോളം ചര്‍ച്ച ചെയ്ത ചാരക്കഥകളിലേക്കു നയിച്ചത്. വിജയന്‍ ഹോട്ടലില്‍ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമായതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറിയം റഷീദയെ ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നയിരുന്നു അത്. മറിയം റഷീദ അറസ്റ്റിലായതിന്റെ പിറ്റേ ദിവസം മുതല്‍ വാര്‍ത്ത വന്നു തുടങ്ങിയിരുന്നു. ഈ വാര്‍ത്തകള്‍ മുഴുവന്‍ ചോര്‍ത്തി നല്‍കിയത് എസ് വിജയനാണെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മൊഴി കുറ്റപത്രത്തിലുണ്ട്. വിജയന്‍ നല്‍കിയ വിവരങ്ങള്‍ക്കൊപ്പം മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കഥ മെനയുകയായിരുന്നു.

നമ്പി നാരായണന്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനം ഏറ്റെന്ന ഡോക്ടറുടെ മൊഴിയും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നമ്പി നാരായണന്‍ കസ്റ്റഡിയില്‍ മൃതപ്രായനായെന്നും ഇനിയും മര്‍ദിച്ചാല്‍ മരിച്ചു പോകുമെന്ന് താന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയെന്നുമുള്ള ഡോ സുകുമാരന്റെ മൊഴിയാണ് കുറ്റപത്രത്തിലുള്ളത്. എച്ച് എല്ലിന്റെ ഗസ്റ്റ്ഹൗസില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ നമ്പിയെ ഐബിയും ചോദ്യം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക