19
May 2023
Sun
19 May 2023 Sun

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ 95.02 ശതമാനം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായി ആസിഡ് ആക്രമണ ഇര. ചണ്ഡീഗഡ് സെക്രട്ടേറിയറ്റില്‍ പ്യൂണ്‍ ആയി ജോലി നോക്കുന്ന 15കാരി കാഫിയാണ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാംവയസ്സിലാണ് കാഫി അയല്‍വാസികളുടെ ആസിഡ് ആക്രമണത്തിന് ഇരയായത്. ആറുവര്‍ഷമാണ് കാഫി ആശുപത്രി കയറിയിറങ്ങിയത്. മുഖമാകെ പൊള്ളിയ കാഫിയുടെ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടമായതിനാല്‍ ബ്രെയ്‌ലി ലിപി ഉപയോഗിച്ചാണ് പഠനം ആരംഭിച്ചത്.

പഠിച്ച് ഐഎഎസുകാരിയാവണമെന്നാണ് കാഫിയുടെ ആഗ്രഹം. മാതാപിതാക്കള്‍ക്ക് അഭിമാനം പകരുന്ന ആ നേട്ടം കൈവരിക്കുമെന്നും കാഫി കൂട്ടിച്ചേര്‍ത്തു. പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് യുട്യൂബും ഇന്റര്‍നെറ്റും ഏറെ സഹായകമായെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക