07
Oct 2023
Thu
07 Oct 2023 Thu

ഹാജാഹുസൈന്‍ എം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാലരാമപുരം: എസ്ഡിപിഐ. ചാമവിള ബ്രാഞ്ച് പ്രവര്‍ത്തക കണ്‍വന്‍ഷനും മെംബര്‍ഷിപ്പ് വിതരണവും ഒക്ടോബര്‍ 15ന് ചാമവിള സബീര്‍ നഗറില്‍ നടക്കും. പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ പങ്കെടുക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചാമവിള ബ്രാഞ്ച് പ്രസിഡന്റ് ശബീര്‍ റോഷന്റെ അധ്യഷതയില്‍ നടത്തുന്ന പൊതുയോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി ആഷിക് സ്വാഗതം ആശംസിക്കും.

എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗം നസീമ ടീച്ചര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനവും എസ്ഡിപിഐ ജില്ലാ ഓര്‍ഗനേഷന്‍ സെക്രട്ടറി നസീര്‍ മെംബര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കും. എസ് ഡി പി ഐ കോവളം മണ്ഡലം പ്രസിഡന്റ് ഷാഹിര്‍മാസ്റ്റര്‍ , ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസൈന്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷെഫീഖ്, എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാഷിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ബ്രാഞ്ച് ട്രഷറര്‍ സിയാദ് നന്ദി അര്‍പ്പിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിക്ഷേധിക്കാനോ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടികൊടുക്കാനോ തയ്യാറാവാതെ പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഷബീര്‍റോഷന്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക